reshmipaniker
ISS Fan
Sr. Member
  
Fan: +16/-2
Offline
Gender: 
Posts: 36
Activity
|
ബാക്കിവെച്ചത് കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥ...
ഒറ്റപ്പാലം: കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകഥ അഭ്രപാളികളിലെത്തിക്കാന്‍ ലോഹിതദാസ് ഏറെ മോഹിച്ചിരുന്നു. ഈ മോഹം ബാക്കിവെച്ചാണ് ലോഹിതദാസ് യാത്രയായത്. ഹാസ്യസമ്രാട്ടായ കുഞ്ചന്‍ നമ്പ്യാരെ അവതരിപ്പിക്കാന്‍ ആദ്യം മോഹന്‍ലാലിനേയും പിന്നീട് ജഗതിയേയും പരിഗണിച്ചിരുന്നുവെങ്കിലും ജയറാമിനെ തീരുമാനിക്കുകയായിരുന്നു. ഈ സിനിമ യാഥാര്‍ഥ്യമാക്കാന്‍ കുഞ്ചന്‍ നമ്പ്യാരെ സംബന്ധിച്ച് പഠനങ്ങളും അദ്ദേഹം നടത്തി. എന്നാല്‍ പല കാരണങ്ങളാല്‍ ഈ പദ്ധതി നീണ്ടുപോകുകയായിരുന്നു. പുരാണത്തില്‍നിന്ന് ഭീഷ്മരെ കഥാപാത്രമാക്കി സിനിമയെടുക്കാനും ലോഹിതദാസ് ആഗ്രഹിച്ചിരുന്നു. ഇതിന്റെ കടലാസുജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു.കൊടുങ്ങല്ലൂര്‍ ഭരണിയുമായി ബന്ധപ്പെട്ട 'ചെമ്പട്ട്' എന്ന ചിത്രത്തിന്റെ നിര്‍മാണവും പൂര്‍ത്തിയാക്കാനായില്ല.
അകലൂര്‍: മനുഷ്യബന്ധങ്ങളുടെ കഥകള്‍ പറഞ്ഞ് മലയാളിയുടെ കണ്ണ് നനയിക്കുകയും കരളലിയിക്കുകയും ചെയ്ത ചലച്ചിത്രകാരന്‍ ലോഹിതദാസ് ഇനി നിത്യതയിലേക്ക്.
സ്വപ്നങ്ങളുടെ പട്ടുകമ്പളത്തില്‍ തന്നെ ഉറക്കുകയും സര്‍ഗാത്മകതയുടെ പ്രഭാതങ്ങളിലേക്ക് വിളിച്ചുണര്‍ത്തുകയും ചെയ്ത 'അമരാവതി'യുടെ മണ്ണില്‍ത്തന്നെയാണ് ലോഹിതദാസിന് അന്ത്യവിശ്രമം.
തിങ്കളാഴ്ച പകല്‍ 11.10 ന് വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ശവസംസ്‌കാരം. ഭാര്യ സിന്ധുവിന്റെ സാന്നിധ്യത്തില്‍ മക്കളായ ഹരികൃഷ്ണനും വിജയ്ശങ്കറും ചിതയ്ക്ക് തീകൊളുത്തി.
ഞായറാഴ്ച രാത്രി പഴയലക്കിടിയിലെ അകലൂരില്‍ ഇടവഴികള്‍ കടന്ന് നെല്‍പ്പാടങ്ങള്‍ക്കുനടുവിലുള്ള 'അമരാവതി' എന്ന വീട്ടില്‍ ലോഹിതദാസിന്റെ മൃതദേഹം എത്തിയപ്പോള്‍ തുടങ്ങി സുഹൃത്തുക്കളുടെയും പൊതുജനങ്ങളുടെയും പ്രവാഹം. ഞായറാഴ്ച രാത്രി ഒമ്പതരയ്ക്ക് പൂമുഖത്ത് പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തിന് സിനിമാരംഗത്തുള്ളവരും ജനപ്രതിനിധികളുമടക്കം സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി. തിങ്കളാഴ്ച മൃതദേഹം ചിതയിലേക്കെടുക്കുംവരെ അഭ്രപാളികളിലൂടെ പ്രിയങ്കരനായ കഥാകൃത്തിനെ അവസാനമായി ഒരുനോക്ക് കാണാന്‍ നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു.
മമ്മൂട്ടി, ശ്രീനിവാസന്‍, ദിലീപ്, മഞ്ജുവാരിയര്‍, മീരാജാസ്മിന്‍, ഭാമ, വിനുമോഹന്‍, മോഹന്‍രാജ്, മാള അരവിന്ദന്‍, മധുപാല്‍, ലാല്‍, കവിയൂര്‍പൊന്നമ്മ തുടങ്ങിയ നടീനടന്മാര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി.
സംവിധാന-നിര്‍മാണ രംഗത്തുള്ളവരുടെ നീണ്ട നിര തന്നെ പ്രിയസുഹൃത്തിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നു. സംവിധായകരായ സിബി മലയില്‍, സത്യന്‍ അന്തിക്കാട്, കമല്‍, ജോഷി, രഞ്ജിത്, ബ്ലെസ്സി, ബി.ഉണ്ണിക്കൃഷ്ണന്‍, തമ്പി കണ്ണന്താനം, ലെനിന്‍ രാജേന്ദ്രന്‍, സിദ്ധിക്, ടി.വി.ചന്ദ്രന്‍, ജയരാജ്, ഷാജി കൈലാസ്, വി.എം.വിനു, ജോസ് തോമസ്, ഹരികുമാര്‍, ലാല്‍ ജോസ്, രഘുനാഥ് പലേരി, ബാബു, സുന്ദര്‍ദാസ്, വിനോദ് വിജയന്‍, തോമസ് സെബാസ്റ്റ്യന്‍, അമ്പിളി, ലോഹിതദാസിന്റെ അസോസിയേറ്റ് ഡയറക്ടര്‍മാരായ മഹേഷ്, പ്രശാന്ത് മാധവന്‍, ആന്‍േറാ ജോസഫ് എന്നിവര്‍ എത്തിയിരുന്നു.
നിര്‍മാതാക്കളായ കിരീടം ഉണ്ണി, എം.രഞ്ജിത്, സുരേഷ്‌കുമാര്‍, സാബു ചെറിയാന്‍, വിന്ധ്യന്‍, രാജു (ഷോഗണ്‍ ഫിലിംസ്), സിയാദ്‌കോക്കര്‍, കല്ലിയൂര്‍ ശശി, ആര്യാടന്‍ ഷൗക്കത്ത്, തിരക്കഥാകൃത്തുക്കളായ ടി.എ.റസാഖ്, ഗിരീഷ്‌കുമാര്‍, എസ്.എന്‍.സ്വാമി, ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ.എസ്.ശ്രീകുമാര്‍, ക്യാമറാമാന്‍മാരായ അഴകപ്പന്‍, വേണു, എസ്.കുമാര്‍, എഡിറ്റര്‍ രാജാമുഹമ്മദ്, ശ്രീജിത്ത് എന്നിവര്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.
സി.വി.ബാലകൃഷ്ണന്‍, കൈതപ്രം ദാമോദരന്‍നമ്പൂതിരി, ഔസേപ്പച്ചന്‍, വിദ്യാധരന്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ എന്നിവരും അന്ത്യോപചാരമര്‍പ്പിച്ചു.
ഡപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബിയും എം.ഹംസ എം.എല്‍.എ., എം.ബി.രാജേഷ് എം.പി. എന്നിവര്‍ ഞായറാഴ്ച രാത്രിമുതല്‍ തിങ്കളാഴ്ച ശവസംസ്‌കാരച്ചടങ്ങുകള്‍ തീരുംവരെ ചടങ്ങുകള്‍ക്ക് നേതൃത്വംനല്‍കി.
കെ.ഇ.ഇസ്മയില്‍ എം.പി., മുന്‍മന്ത്രി വി.സി.കബീര്‍, പി.കെ.ബിജു എം.പി., ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.ശ്രീരാമകൃഷ്ണന്‍, സി.പി.എം. ജില്ലാ സെക്രട്ടറി പി.ഉണ്ണി, ഡി.സി.സി. പ്രസിഡന്റ് സി.വി.ബാലചന്ദ്രന്‍, സ്വരലയ സെക്രട്ടറി ടി.ആര്‍.അജയന്‍, കുഞ്ചന്‍സ്മാരകം ചെയര്‍മാന്‍ എം.രാമകൃഷ്ണന്‍, കവി പി.ടി.നരേന്ദ്രമേനോന്‍, സുകുമാരി നരേന്ദ്രമേനോന്‍, മണ്ണൂര്‍ രാജകുമാരനുണ്ണി, കെ.ആര്‍.പ്രമോദ് (മാതൃഭൂമി ഇലക്‌ട്രോണിക് മീഡിയ മാനേജര്‍), കെ.സജീവന്‍(കേരള ഫിലിം ഓഡിയന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്), സെക്രട്ടറി ബാബു അണ്ടത്തോട്, ടോംയാസ് ചീഫ് എക്‌സിക്യൂട്ടീവ് തോമസ് പാവറട്ടി എന്നിവര്‍ ആദരാഞ്ജലിയര്‍പിച്ചു.
മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ക്കുവേണ്ടി കളക്ടര്‍ എ.ടി.ജെയിംസ് റീത്ത്‌സമര്‍പ്പിച്ചു. റവന്യുമന്ത്രി കെ.പി.രാജേന്ദ്രന്‍, വൈദ്യുതിവകുപ്പ് മന്ത്രി എ.കെ.ബാലന്‍, സാംസ്‌കാരികവകുപ്പ് മന്ത്രി എം.എ.ബേബി എന്നിവര്‍ക്കുവേണ്ടിയും റീത്ത്‌സമര്‍പ്പിച്ചു.
ആദരസൂചകമായി ലക്കിടി-പേരൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കടകളടച്ച് ദുഃഖാചരണം നടത്തി. സ്‌കൂളുകള്‍ക്ക് അവധി നല്‍കി.
പാലക്കാട്: 'എന്റെ ജീവിതം പണിതീരാത്ത വീടുപോലെയാണ്' എന്ന വാക്കുകള്‍ അറംപറ്റി. ചെയ്തുതീര്‍ക്കാന്‍ ഒരുപാട് ബാക്കിനിര്‍ത്തി ലോഹിതദാസ് കണ്‍വെട്ടത്തുനിന്ന് മായുമ്പോള്‍ ആ വാക്കുകളോര്‍ത്ത് അമ്പരക്കുകയാണ് ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ.
വയലാര്‍ രാമവര്‍മയുടെ അസംഖ്യം ആരാധകരില്‍ ഒരാളായിരിക്കാം ലോഹിതദാസ്. എന്നാല്‍ വയലാറിന്റെ മകന് ഈ ആരാധകനെക്കുറിച്ച് ഓര്‍ക്കാന്‍മാത്രം അനുഭവങ്ങളുണ്ട്. 'ചക്കരമുത്ത്' എന്ന സിനിമയ്ക്ക് പാട്ടെഴുതാനാണ് ആദ്യമായി ലോഹിതദാസുമായുള്ള കൂടിക്കാഴ്ച.
'അദ്ദേഹം ആദ്യത്തെ ദിവസം എന്നെക്കുറിച്ചോ പാട്ടിനെക്കുറിച്ചോ ഒന്നും ചോദിച്ചും പറഞ്ഞുമില്ല. അച്ഛനെക്കുറിച്ചായിരുന്നു സംസാരം. നിന്റെ അച്ഛന്‍ എഴുതിയില്ലേ, 'പണിതീരാത്ത വീട്ടിലെ' വിശേഷങ്ങള്‍. അതുപോലെയാണെന്റെ ജീവിതം. ഒരിക്കലും പണിതീരാത്ത വീട്' ലോഹിതദാസ് അതുപറഞ്ഞത് 'അമരാവതി'യെന്ന വീടിന്റെ പടിപ്പുരയ്ക്കല്‍നിന്ന് ശരത്ചന്ദ്രവര്‍മ ഓര്‍ക്കുമ്പോള്‍ ചിത കത്തിത്തുടങ്ങിയിരുന്നു.
'വീടുകള്‍ മാറുന്നത് അദ്ദേഹത്തിന്റെ പ്രകൃതമായിരുന്നെന്ന് തോന്നുന്നു. ജീവിതവും ഇടയ്ക്ക് ഇടഞ്ഞ് മുറിഞ്ഞുനിന്ന് വീണ്ടും മുന്നോട്ടു നടന്ന്... ഏതായാലും 'ചക്കരമുത്തി'നുവേണ്ടി താനെഴുതിയ വരികള്‍ അദ്ദേഹത്തിന് സ്വീകാര്യമായില്ല. എനിക്കും കൂടുതല്‍ സമയമുണ്ടായിരുന്നില്ല. അടുത്ത പടത്തില്‍ നോക്കാമെന്നുപറഞ്ഞ് ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് 'നിവേദ്യ'ത്തിലും എഴുതാന്‍ ക്ഷണിച്ചു. നടന്നില്ല. പകരം അദ്ദേഹംതന്നെ എഴുതി. 'കോലക്കുഴല്‍വിളി കേട്ടോ' അതിന് അവാര്‍ഡും ലഭിച്ചു. ഞാന്‍ പറഞ്ഞു, അത് സാര്‍ അര്‍ഹിക്കുന്നതുകൊണ്ടാണ് എനിക്ക് എഴുതാനാവാതെ പോയതെന്ന്.'
അപ്പോഴും അച്ഛനെ ഓര്‍മിപ്പിച്ചു. എഴുതേണ്ടത് കടലാസിലല്ല, കേള്‍ക്കുന്നവന്റെ മനസ്സിലാണെന്ന ഓര്‍മപ്പെടുത്തല്‍. 'ചെമ്പട്ടില്‍വെച്ച രുദ്രവീണയാണ് വയലാര്‍' എന്ന ലോഹിതദാസിന്റെ വിശേഷണം മകന് മറക്കാനാവാത്തതാണ്.
അകത്ത് സിനിമയിലെ സഹപ്രവര്‍ത്തകര്‍ വേദനയടക്കി വീട്ടുകാര്യങ്ങള്‍ അന്വേഷിക്കുന്നു. 'കിരീട'വും 'ചെങ്കോലും' നഷ്ടപ്പെട്ട വേദന പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞുതീര്‍ക്കുന്ന സിബിമലയിലും കിരീടം ഉണ്ണിയും. ബ്ലെസിയുടെയും മഞ്ജുവിന്റെയും മമ്മൂട്ടിയുടെയും നിറകണ്ണുകള്‍. അടക്കിയ വിതുമ്പലുകള്‍, നെഞ്ചുനീറി ലോഹിതദാസിന്റെ ഭാര്യയും മക്കളും. തനിക്കുമുമ്പേ മകനെ വിളിച്ചുകൊണ്ടുപോയ ദൈവത്തോട് പരാതിപറയാന്‍പോലും വയ്യാത്ത 85കാരിയായ ലോഹിതദാസിന്റെ അമ്മ മായിയമ്മ. നഷ്ടങ്ങളുടെ കഥയറിയാതെ കഥാകാരന്‍ യാത്രയുമായി.
ലോഹിതദാസിന്റെ നിര്യാ ണത്തില്‍ സാംസ്‌കാരികകേരളവും സിനിമാലോകവും വിതുമ്പി. സിനിമാരംഗത്ത് ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുമ്പോള്‍ തനിക്ക് ആത്മധൈര്യം പകര്‍ന്നത് ലോഹിതദാസാണെന്ന്് സത്യന്‍ അന്തിക്കാട് പറഞ്ഞു. ആത്മവിശ്വാസം അദ്ദേഹത്തിന്റെ മുഖമുദ്രയായിരുന്നു. എനിക്ക് എന്തിനും ഒരു കൈത്താങ്ങ്. ഇന്നലെ വൈകീട്ടും ഫോണിലൂടെ സംസാരിച്ചതാണ്. ഈ മരണം ഏല്പിച്ച മുറിവ് കാലത്തിനു മായ്ക്കാനാവില്ല.
എംടിയെയും പത്മരാജനെയുംപോലെ മലയാള സിനിമയെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ ശ്രമിച്ച പ്രതിഭയായിരുന്നു അദ്ദേഹം. ജീവിതഗന്ധികളായിരുന്നു ആ തിരക്കഥകള്‍. സാധാരണക്കാരന്റെ സ്വപ്നങ്ങളും നെടുവീര്‍പ്പുകളും ഗ്രാമത്തിന്റെ വിലാപങ്ങളും അദ്ദേഹം വിഷയമാക്കി. സിനിമാക്കാരനെന്ന ഒരു പൊങ്ങച്ചവും ഉണ്ടായിരുന്നില്ല. പഞ്ചനക്ഷത്രഹോട്ടലുകളെക്കാള്‍ ലോഹി നാടന്‍ ചായക്കടകളെ സ്‌നേഹിച്ചു. ഒന്നിലും അമിതാവേശം കാട്ടാത്ത അദ്ദേഹം വീണ്ടും സിനിമയില്‍ ഒരു നല്ലകാലം കാത്തിരിക്കുകയായിരുന്നു. ആ കഴിവുകള്‍ മലയാള സിനിമയ്ക്ക് പൂര്‍ണമായും വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.
മനസ്സുകളെ അടുപ്പിക്കാന്‍ കഴിഞ്ഞ വ്യക്തിയായിരുന്നു ലോഹിതദാസെന്ന് നടനും സംവിധായകനുമായ ലാല്‍ പറഞ്ഞു. നടന്റെ മനസ്സറിയാനുള്ള അദൃശ്യശക്തി അദ്ദേഹത്തിനുണ്ടായിരുന്നു. ലോഹിതദാസിന്റെ നഷ്ടം മലയാള സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് നടന്‍ ജയറാം പറഞ്ഞു. വലിയ സൗഹൃദവലയത്തിന് ഉടമയായിരുന്നു അദ്ദേഹം. 'രാധാമാധവം' എന്ന ചിത്രം മുതലുള്ള ബന്ധമാണ് അദ്ദേഹവുമായി. തന്നെ മനസ്സില്‍ കണ്ട് ചില കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം രൂപം നല്‍കിയിരുന്നുവെന്നും ജയറാം പറഞ്ഞു.
പ്രേക്ഷകര്‍ക്ക് രസിക്കുന്ന നിലവാരമുള്ള ചിത്രങ്ങള്‍ നല്‍കിയ ആളാണ് ലോഹിതദാസെന്ന് നടന്‍ ജഗദീഷ് പറഞ്ഞു. ലോഹിതദാസിന്റെ വേര്‍പാടിലൂടെ ചോര്‍ന്നുപോവുന്നത് മലയാളസിനിമയുടെ കരുത്തും സൗന്ദര്യവുമാണെന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. പി.ജി. ഹരിദാസ് പറഞ്ഞു.
കഥാകൃത്തും സംവിധായകനും എന്നതിലുപരി കുടുംബസുഹൃത്തിനെയാണ് നഷ്ടമായതെന്ന് നടി കെ.പി.എ.സി. ലളിത. അവസാനമായി കണ്ടത് 'ഭാഗ്യദേവത' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു.ചിത്രീകരണത്തിന്റെ തിരക്കിനിടെ ലോഹിയെ ഞാന്‍ കണ്ടില്ല. 'ലളിത ചേച്ചീ' എന്ന നീട്ടിയുള്ള വിളികേട്ട് തിരിഞ്ഞുനോക്കിയപ്പോള്‍ ലോഹിതദാസ്. താനിവിടെ ഉണ്ടായിരുന്നുവെന്നും പോകാന്‍ തുടങ്ങുകയാണെന്നും പറഞ്ഞ് പിരിയുകയായിരുന്നുവെന്നും കെ.പി.എ.സി. ലളിത പറഞ്ഞു. 'ലോഹിതദാസിനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കാനേ സാധിച്ചിട്ടുള്ളൂ. അത് വളരെ വലിയ ഭാഗ്യമാണ്. 'അമരം' എന്ന ആ ചിത്രമല്ലാതെ കൂടുതല്‍ ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയാത്തത് നിര്‍ഭാഗ്യവും.' ചലച്ചിത്ര നടന്‍ അശോകന്‍ തന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കുന്നു. തന്റെ അഭിനയജീവിതത്തിലെ മികച്ച മൂന്ന് വേഷങ്ങള്‍ നല്‍കിയത് ലോഹിതദാസാണെന്ന് മനോജ് കെ. ജയന്‍. 'വളയം' എന്ന ചിത്രത്തിലെ രവി എന്ന വില്ലന്‍വേഷവും ഭരതന്റെ 'വെങ്കല'ത്തിലെ കല്ലടിക്കോട് ഉണ്ണികൃഷ്ണനും 'സല്ലാപ'ത്തിലെ കീമാന്‍ ദിവാകരനുമാണ് അദ്ദേഹം തനിക്ക് നല്‍കിയ നല്ലവേഷങ്ങള്‍.
ആത്മാവിന്റെ ഭാഷയറിഞ്ഞ എഴുത്തുകാരനായിരുന്നു ലോഹിതദാസെന്ന് നടന്‍ ലാലു അലക്‌സ്. സിനിമ എന്താണെന്ന് തന്നെ പഠിപ്പിച്ചത് ലോഹിതദാസാണെന്ന് നടന്‍ വിനു മോഹന്‍. 'നിവേദ്യം' എന്ന ചിത്രത്തില്‍ നായകനായി തന്നെ സിനിമയില്‍ അവതരിപ്പിച്ചത് അദ്ദേഹമാണ്.സിനിമ തുടങ്ങുന്നതിന് മൂന്ന് മാസം മുമ്പ് അദ്ദേഹത്തോടൊപ്പമായിരുന്നു. ഗുരുകുല വിദ്യാഭ്യാസം പോലെയായിരുന്നു ആ കാലഘട്ടം. ഒരുപാട് നടന്മാര്‍ക്ക് മികച്ച വേഷങ്ങള്‍ സമ്മാനിച്ചയാളായിരുന്നു ലോഹിതദാസെന്ന് നടന്‍ നെടുമുടി വേണു. മലയാളത്തിന്റെ മധുരമുള്ള സിനിമകളാണ് ലോഹി നല്‍കിയത്. തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത് 'ഹിസ്‌ഹൈനസ് അബ്ദുള്ള' എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴാണ്.ലോഹിതദാസിന്റെ 'നിവേദ്യം' എന്ന ചിത്രത്തിലായിരുന്നു അവസാനം അഭിനയിച്ചത്. അതൊരു വിടവാങ്ങല്‍ ചിത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും നെടുമുടി വേണു പറഞ്ഞു. ലോഹിതദാസിന്റെ മരണവാര്‍ത്ത വിശ്വസിക്കാനാവുന്നില്ലെന്ന് നടന്‍ ദിലീപ്. വാര്‍ത്തയറിഞ്ഞപ്പോള്‍ ഒരു മരവിപ്പാണ് തോന്നിയത്. ലോഹിസാര്‍ തനിക്ക് മൂത്ത ജ്യേഷ്ഠനെപ്പോലെയായിരുന്നുവെന്നും ദിലീപ് ഓര്‍മ്മിച്ചു.
'തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ നിര്യാണം മലയാളസിനിമയ്ക്ക് തീരാനഷ്ടമാണ് നല്‍കിയത്. മലയാളത്തിന് ഒത്തിരി നല്ല ചിത്രങ്ങള്‍ സംഭാവനചെയ്ത ആ കലാകാരന് എന്റെ സ്‌നേഹാഞ്ജലി'-ഹരിഹരന്‍ പറഞ്ഞു. 'ലോഹിയേട്ടന്‍ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് ഒരു ഗുരുവിനെയാണ്. എനിക്ക് അദ്ദേഹം ഗുരുതുല്യനായിരുന്നു' സംവിധായകന്‍ ശരത് ചന്ദ്രന്‍ വയനാട് പറഞ്ഞു.
അപരിഹാര്യമായ നഷ്ടം - മുഖ്യമന്ത്രി
തിരുവനന്തപുരം: ചലച്ചിത്രകാരന്‍ ലോഹിതദാസിന്റെ നിര്യാണം കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് അപരിഹാര്യമായ നഷ്ടമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ വിലമതിക്കാനാവാത്തത്ര മഹത്തായ സംഭാവനകള്‍ നല്‍കിയ പ്രതിഭാശാലിയായിരുന്നു ലോഹിതദാസ്. സാമൂഹിക പ്രതിബദ്ധതയും തനതായ ആവിഷ്‌കാരരീതിയും കൊണ്ട് ലോഹിതദാസിന്റെ സിനിമകള്‍
|